ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും ശ്ലാഘനീയ നിലപാടാണ് സി.കെ. പത്മനാഭന്‍റേത് : വി.ഡി. സതീശൻ

google news
vd satheesan

ആറ്റിങ്ങല്‍: മുസ്​ലിം വിരോധം സംബന്ധിച്ച ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭന്‍റെ നിലപാടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.കെ. പത്മനാഭന്‍റെ നിലപാടിൽ സന്തോഷം തോന്നിയെന്നും സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു.

പരിചയ സമ്പന്നനായ ഒരു രാഷ്ട്രീയ നേതാവിന് മാത്രമാണ് അത്തരമൊരു അഭിപ്രായം പറയാൻ സാധിക്കുക. ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും ശ്ലാഘനീയ നിലപാടാണ് സി.കെ. പത്മനാഭന്‍റേത്. അത്തരം നിലപാട് സ്വീകരിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags