മുഖ്യമന്ത്രിയെയും ഗവർണറെയും വിമർശിച്ച് വിഡി സതീശൻ
v d satheesan

ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിൻറെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ നിലപാട് എന്നും വിഡി സതീശൻ പറഞ്ഞു.

വിഡി സതീശൻ്റെ വാക്കുകൾ:

കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് ഗവർണർ പറയുന്നതെന്ന് വ്യക്തമല്ല. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിൻറെ കൂടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. പ്രതിപക്ഷം അല്ല അതിന് മറുപടി അതിന് മുഖ്യമന്ത്രി മറുപടി പറയട്ടെ. ഗവർണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാൻ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാർഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാൻ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയോടാണ് ആ ചോദ്യങ്ങളും ആ ആക്ഷേപങ്ങളും. അത് ഞങ്ങളല്ല മറുപടി പറയേണ്ടത്.

രണ്ടാമത് കാര്യങ്ങൾ ഒരു കാര്യം ഗവർണർ പറഞ്ഞതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ബില്ലും സർവ്വകലാശാല ബില്ലും അദ്ദേഹം ഒപ്പിടില്ല എന്ന് പറഞ്ഞു. ഗവർണർ ഇപ്പോൾ തെറ്റ് തിരുത്തുന്നതിൽ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ലോകായുക്ത ഓർഡിനൻസ് വന്നപ്പോൾ നേരിട്ട് യുഡിഎഫ് പ്രതിനിധി സംഘം പോയി അദ്ദേഹത്തോട് അഭ്യർത്ഥിച്ചതാണ്. ഇത് നിയമവിരുദ്ധമാണ്. അന്ന് ഓർഡിനൻസിൽ അവര് ഒപ്പുവെച്ചു. അന്ന് ഇവര് ഒന്നു ചേർന്നു. ഇപ്പൊ ബിൽ ഒപ്പുവെക്കില്ല എന്നുള്ള നിലപാടെടുത്തിരിക്കുന്നു.

നിയമവിരുദ്ധമായ ബിൽ ഒപ്പ് വെക്കരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. അതുപോലെ സർവ്വകലാശാല ബില്ലും സ്വയംഭരണ അധികാരത്തെ ഇല്ലാതാക്കി സർവ്വകലാശാലയെ സർക്കാരിൻറെ ഡിപ്പാർട്ട്മെൻ്റ് ആക്കി തരംതാഴ്ത്തുന്നു.

ഇഷ്ടക്കാരെ സിപിഐഎമിന് ഇഷ്ടക്കാരായ ആളുകളെ വൈസ് നിയമിക്കാനും അതുവഴി നിയമനം ബന്ധുനിയമനം നടത്താനും വേണ്ടിയിട്ടാണ് ഈ സർവ്വകലാശാല ഭേദഗതി ബില്ല് വന്നിരിക്കുന്നത്. രണ്ട് ബില്ലിലും അദ്ദേഹം ഒപ്പ് വെക്കില്ല എന്നുള്ള തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായിട്ട് ഞങ്ങൾക്ക് പറയാനുള്ളത്.

നടപടി ഞാൻ തടഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി മറുപടി പറയട്ടെ. മുഖ്യമന്ത്രിയല്ലേ മറുപടി പറയേണ്ടത്. ഞങ്ങളല്ലല്ലോ മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ഞാൻ വളരെ വ്യക്തമാക്കി എടുത്തു പറഞ്ഞല്ലോ, ഗവർണർ പറഞ്ഞ രണ്ട് കാര്യങ്ങൾ, ഒന്ന് ലോകായുക്ത ബില്ലിൽ ഒപ്പ് വെക്കില്ലെന്നും അതുപോലെ സർവ്വകലാശാല ബില്ലിൽ ഒപ്പ് എന്നും പറഞ്ഞ രണ്ട് തീരുമാനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ മുഖ്യമന്ത്രി വഴിവിട്ട് നടത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ആ സ്വാധീനത്തിന് വഴങ്ങിയാണ് താൻ ആ നിയമനം നടത്തിയത്. എന്ന തെറ്റ് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂടി ആ തെറ്റിന്റെ ഭാഗമാണ്. അദ്ദേഹം ശരി ചെയ്ത അദ്ദേഹവും ഞങ്ങളും തമ്മില് വളരെ പ്രതിപക്ഷവും തമ്മില് വലിയ വാക്ക് ഉണ്ടായി. ഈ പുറത്താണ്.

Share this story