അഭിമുഖഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തത്; അല്ലായെങ്കിൽ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല? വി ഡി സതീശൻ

VD Satheesan
VD Satheesan

തിരുവനന്തപുരം: പി ആർ ഏജൻസി മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് അഭിമുഖത്തിൽ വിവാദ ഭാഗം ചേർത്തതെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേർക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി സതീശൻ പറഞ്ഞു.

നാട്ടിലെ മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകാത്ത മുഖ്യമന്ത്രി ദ ഹിന്ദു പോലൊരു പത്രത്തിൽ അഭിമുഖം കൊടുത്തത് ഡൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാനാണെന്നും സതീശൻ പറഞ്ഞു. സ്വർണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി മനപ്പൂർവമായി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇടത് മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് അൻവറിന്റെ പാർട്ടി പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags