‘ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു’ ; യു.ആര്‍ പ്രദീപ്

'Left' winds blow at Chelakkara; Pradeep is leading by 4498 votes
'Left' winds blow at Chelakkara; Pradeep is leading by 4498 votes

തൃശൂര്‍ : ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് നിയുക്ത എം.എല്‍.എ. യു.ആര്‍. പ്രദീപ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ കുറിച്ച് വോട്ടര്‍മാരാണ് സൂചന നല്‍കിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് തെളിവ് സഹിതം വിശദ വിവരങ്ങള്‍ പുറത്തുവിടുമെന്ന് യു.ആര്‍. പ്രദീപ് പറഞ്ഞു.

വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ യു.ഡി.എഫ്. ശ്രമിച്ചെന്ന് യു.ആര്‍ പ്രദീപ് ആരോപിച്ചു. തിരുവില്വാമല സ്വദേശിയായ സ്ഥാനാര്‍ഥിയായതിനാലാണ് ബി.ജെ.പിക്ക് വോട്ട് വര്‍ധനവുണ്ടായത്. അത്തരം വ്യക്തിപരമായ വോട്ടുകള്‍ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് കുറവുകള്‍ നികത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി ചേലക്കരയില്‍ ഉന്നത വിദ്യാഭ്യാസ കോച്ചിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമുണ്ടാകും. കാര്‍ഷിക മേഖല, റോഡ് നിര്‍മാണം തുടങ്ങിയവയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലേത് പോലെ ഉണ്ടാകുമെന്നും യു.ആര്‍. പ്രദീപ് കൂട്ടിച്ചേര്‍ത്തു.

Tags