കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ മഴ ; മന്ത്രി പി രാജീവ്

Minister P Rajeev

കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ മഴയെന്ന് മന്ത്രി പി രാജീവ്. ഒന്നര മണിക്കൂറില്‍ 157 എംഎം മഴ ലഭിച്ചു. എല്ലാ സിസ്റ്റവും പെര്‍ഫെക്ട് ആണെങ്കിലും അത് ഒഴുകിപ്പോകാന്‍ സമയമെടുക്കും. മഴക്കാല ശുചീകരണ യോഗം നടന്നിരുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കുരുങ്ങി 'ഓപ്പറേഷന്‍ വാഹിനി' കാലതാമസം നേരിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അടിയന്തര പ്രാധാന്യത്തോടെ നാളെ തന്നെ പണികള്‍ ആരംഭിക്കാന്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈവേ നിര്‍മ്മാണത്തിന് ശേഷം അന്ന് മുതല്‍ മൂലേപാടത്ത് വെള്ളം കയറുന്നുണ്ട്. കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കേണ്ടതുണ്ട്. ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവര്‍ത്തനമെന്നും മന്ത്രി അറിയിച്ചു.

Tags