കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കണ്ണൂര്‍ സന്ദര്‍ശിക്കും; കനത്തസുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

suresh gopi1

കണ്ണൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ജൂണ്‍ 12ന് കണ്ണൂരിലെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍  ഏര്‍പ്പെടുത്തി.കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ്  സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്. പയ്യാമ്പലത്ത് കെ.ജി മാരാര്‍ സ്്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിനു ശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന മുന്‍മുഖ്യമന്ത്രി ഇ.കെനായനാരുടെ പത്‌നി ശാരദടീച്ചറെയും സന്ദര്‍ശിക്കും. 

ഇതിനു ശേഷം കൊട്ടിയൂര്‍ വൈശാഖമഹോത്‌സവത്തിലും സുരേഷ് ഗോപി പങ്കെടുക്കും. പെട്രോളിയം, ടൂറിസംമന്ത്രിയായതിനു ശേഷം ആദ്യമായാണ് സുരേഷ് ഗോപി കണ്ണൂര്‍സന്ദര്‍ശിക്കുന്നത്. നേരത്തെകണ്ണൂരുമായി അടുത്ത ബ്‌ന്ധംപുലര്‍ത്തിയിരുന്നു സുരേഷ്് ഗോപി മൂന്ന്മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലും പങ്കെടുത്തിരുന്നു. കൊട്ടിയൂരിലെ എയ്ഡസ് ബാധിതരായ രണ്ടു കുട്ടികളെ മാറോടണച്ചു ചേര്‍ത്തുകൊണ്ടു ഒരുപരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്. മുന്‍മുഖ്യമന്ത്രിമാരായ .കെ നായനാര്‍, കെ. കരുണാകരന്‍ എന്നിവരുമായി അടുത്തബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. 

മുന്‍ ബി.ജെ.പി നേതാവ്പി.പി മുകുന്ദന്റെകൊട്ടിയൂരിലെവീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്. ഏറ്റവും ഒടുവില്‍ മാസങ്ങള്‍ക്കു മുന്‍പ് പി.പി മുകുന്ദന്‍മരിച്ച വേളയിലും സുരേഷ് ഗോപി  മണത്തണയിലെ അദ്ദേഹത്തിന്റെ  വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചിരുന്നു.

Tags