ആശുപത്രികളിലും നഴ്സിംഗ് കോളേജുകളിലും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്ത മാനേജ്‌മെൻ്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും: യു.എൻ.എ

google news
asf

കൽപ്പറ്റ:   യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA ) ,വയനാട് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് യൂണിറ്റ് സമ്മേളനവും വാർഷികാഘോഷവും ,ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ച്  അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ ഉത്തരവ് ഇറക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  നഴ്സിംഗ് അധ്യാപകരുടേയും വിദ്യാർഥികളുടേയും സമ്മേളനം ഉടൻ നടത്തും.

ലോകസഭാ തെരഞ്ഞെടുപ്പിൽ തീരുമാനിക്കേണ്ട നിലപാട് ,22 ന് ചേരുന്ന സംസ്ഥാന കൗൺസിൽ തീരുമാനിക്കും.യുണിറ്റ് പ്രസിഡൻ്റ്  ലിജോ ജോസ് അധ്യക്ഷത വഹിച്ചു. അന്തർദേശീയ കോർഡിനേറ്റർ  ജിതിൻലോഹി മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ പ്രസിഡൻറ്  അഭിലാഷ്, സെക്രട്ടറി  ഷിൻ്റിൽ, ട്രഷറർ കുമാരി റിയ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനയ്ക്ക് മികച്ച നേതൃത്വം നൽകുന്ന  ജാസ്മിൻഷാ, ജിതിൻ ലോഹി, അഭിലാഷ്.ടി.തെന്നാട്ടിൽ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സനീഷ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി  എബി നന്ദിയും പറഞ്ഞു.  ജിംനറ്റ്, അൽക്ക,  ജോസ്,  രാജി,  ജാൻസി തുടങ്ങിയവർ നേതൃത്വം നൽകി
 

Tags