മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ പരാമര്‍ശ'ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കും : ഉമ തോമസ്
Sun, 15 May 2022

എറണാകുളം : പി.ടി.തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യ പരാമര്‍ശ'ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കുമെന്ന് ഉമ തോമസ്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.
തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്ബ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതില്‍ ആശങ്കയില്ല. ചിട്ടയായും കെട്ടുറപ്പോടും കൂടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. വിജയത്തിന്റെ കാര്യത്തില്‍ ആശങ്കിയില്ല. ഇവിടെ ആരുടെ പ്രവര്‍ത്തനവും ബാധിക്കില്ല. മഴ സ്വഭാവികമായ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ തന്നെയാണ് ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.