ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവം ; പരിപാടി സംഘടിപ്പിച്ച 'മൃദംഗ വിഷ'ന്റെ സിഇഒ അറസ്റ്റില്‍
Dec 31, 2024, 05:56 IST
![Uma Thomas MLA seriously injured after slipping from gallery at Kalur Stadium](https://keralaonlinenews.com/static/c1e/client/94744/uploaded/653afffc2c68bb6b3ebdd0e29bcc7815.gif?width=823&height=431&resizemode=4)
![Uma Thomas MLA seriously injured after slipping from gallery at Kalur Stadium](https://keralaonlinenews.com/static/c1e/client/94744/uploaded/653afffc2c68bb6b3ebdd0e29bcc7815.gif?width=382&height=200&resizemode=4)
കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് സിഇഒ ആയ ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.
ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച 'മൃദംഗ വിഷ'ന്റെ സിഇഒ അറസ്റ്റില്‍. കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് സിഇഒ ആയ ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ.