യുഡിഎഫിന്റേത് തരംഗം ; 9 മണ്ഡലങ്ങളില്‍ ലീഡ് ഒരു ലക്ഷത്തിന് മുകളില്‍

udf

സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരംഗം. 17 മണ്ഡലങ്ങളില്‍ കൃത്യമായി വിജയമുറപ്പിച്ചപ്പോള്‍ അതില്‍ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോള്‍ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരില്‍ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയില്‍ ഷാഫി പറമ്പിലും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു. 
ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. അവയില്‍ ആറ്റിങ്ങലില്‍ വി ജോയിയും അടൂര്‍ പ്രകാശും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വോട്ടുകള്‍ക്കാണ് വി ജോയ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം. 

Tags