സമസ്തയുമായി യുഡിഎഫിന് ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ് : പി കെ കുഞ്ഞാലിക്കുട്ടി

google news
ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു ; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

കേരളത്തിലേത് പെര്‍ഫോമന്‍സ് ഇല്ലാത്ത ഗവണ്‍മെന്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇപ്പോഴുള്ള ഗവണ്‍മെന്റുകളുടെ പ്രകടനം മോശമെന്ന് ജനങ്ങളുടെ മനസിലുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രത്തില്‍ ഭരണമാറ്റം വേണെമെന്നും സിഎഎ വിഷയത്തില്‍ കേരളത്തിലും ഇന്ത്യയിലാകെ ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ല. കോണ്‍ഗ്രസ് ഭരിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമസ്തയുമായി യുഡിഎഫിന് ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല വേദികളിലും പലരും പ്രത്യക്ഷപ്പെടും അതൊക്കെ സംഘടനയുടെ അഭിപ്രായം എന്ന് പറയാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.

എല്ലാ സംഘടനകളും എല്‍ഡിഎഫ് വേദികളില്‍ മാത്രം അല്ല യുഡിഎഫിന്റെ വേദികളിലും പങ്കെടുക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags