കേരളത്തില്‍ ഇരുപതില്‍ ഇരുപതും യൂഡി എഫ് നേടുമെന്ന് കെ.സുധാകരന്‍

kannur,ksudhakaran

കണ്ണൂര്‍: എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.  എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അതാണ് പ്രതിഫലിച്ചത്. എക്സിറ്റ് പോള്‍ തെറ്റിയ ചരിത്രങ്ങളുമുണ്ട്.കേരളത്തില്‍ കോണ്‍ഗ്രസ് 20ല്‍ 20 സീറ്റും നേടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. 

അതേസമയം എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. 

യു.ഡി. എഫ് കണ്‍വീനര്‍ എം. എം ഹസനും എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും എക്‌സിറ്റ് പോളുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എക്‌സിറ്റ് പോള്‍ ഫലപ്രഖ്യാപനങ്ങളെ തളളിക്കളഞ്ഞിരുന്നു.

Tags