യുഡിഎഫ് ഏകോപന സമിതി യോഗം നാളെ

udf

യുഡിഎഫ് ഏകോപന സമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകും. മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിം ലീഗ് നിലപാട് മയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നിന്നത് യുഡിഎഫ് സീറ്റ് വിഭജനത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നാളെ ചേരുന്ന യുഡിഎഫ് ഏകോപന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അധിക സീറ്റ് ആവശ്യപ്പെട്ട ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ മൂന്നാം സീറ്റ് ഇല്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടക്കം ലീഗ് നേതാക്കളുമായി അനുനയത്തിന് ശ്രമം നടത്തും. ഇതിലൂടെ ലീഗ് നിലപാട് മയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മുസ്ലിം ലീഗ് യോഗവും നാളെ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസ് നിലപാട് അടക്കം ചര്‍ച്ചയായേക്കും.
യോഗ തീരുമാനം യുഡിഎഫ് യോഗത്തില്‍ അറിയിക്കും

Tags