യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ ഇന്നത്തെ പര്യടനം

google news
k c venugopal

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11.30വരെ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍, കൂടാതെ പല്ലന ആശാന്‍ സ്മാരകം, ചെറുതന ഗാന്ധിഭവന്‍, ചിങ്ങോലി കയര്‍പിരികേന്ദ്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

venugopal

ഉച്ചയ്ക്ക് 12.30 മുതല്‍ കരുനാഗപ്പള്ളിയിലെ വിവിധ ആരാധനാലയങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. രാത്രി 7 മണി മുതല്‍ 
കായംകുളം കണ്ടല്ലൂര്‍ മുതല്‍ വലിയഴിക്കല്‍, ആറാട്ടുപുഴ വഴി തൃക്കുന്നപ്പുഴ വരെ റോഡ് ഷോയും നടത്തും.

venugopal 1

k c venugopal 1