തെലങ്കാനയിലെ യു.എ.പി.എ. കേസ് : പാണ്ടിക്കാട്ടും പാലക്കാട്ടും എൻ.ഐ.എ. റെയ്ഡ്

google news
nia
തെലങ്കാനയിലെ യു.എ.പി.എ. കേസിൽ പാണ്ടിക്കാട്ട് എൻ.ഐ.എ. റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് ഹൈദരാബാദിൽ നിന്നുള്ള എൻ.ഐ.എ. സംഘം പരിശോധനക്കെത്തിയത്.

വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങിയ പരിശോധന 11.30 വരെ നീണ്ടു. ഇദ്ദേഹത്തിന്റെ സഹോദരൻ സി.പി. ഇസ്മായിലിന്റെ പാലക്കാട്ടുള്ള ഫ്ളാറ്റിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി. മാവോവാദി പ്രവർത്തനവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം.

Tags