ഓണാഘോഷത്തിന് മൈക്ക് സെറ്റ് നൽകിയില്ല; യുവാവിന്റെ ചെവി കടിച്ചുപറിച്ച രണ്ടുപേർ അറസ്റ്റിൽ
Updated: Sep 29, 2024, 13:43 IST
ആര്യനാട്(തിരുവനന്തപുരം): യുവാവിന്റെ ചെവി കടിച്ചുപറിച്ച സംഭവത്തിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വാലൂക്കോണം ഏറമങ്കക്കോണം വിനിതാഭവനില്‍ വിനീത്(31), വാലൂക്കോണം പാറയില്‍ പുത്തന്‍വീട്ടില്‍ എസ്.അനു(34) എന്നിവരാണ് അറസ്റ്റിലായത്. തിരുവോണദിവസം അത്തപ്പൂക്കളമിടുന്ന സ്ഥലത്ത് മൈക്ക് സെറ്റ് നല്‍കാത്തതിലുള്ള വിരോധത്താലാണ് വാലൂക്കോണം സ്വദേശിയായ യുവാവിന്റെ ചെവി ഇവർ കടിച്ചുപറിച്ചത്.
ആര്യനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷ്, എസ്.ഐ.ഷീന, എഎസ്.ഐ. ഷിബു, സി.പി.ഒ. ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.സംഭവ ദിവസംതന്നെ ആര്യനാട് പോലീസ് കേസെടുത്തിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.