കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Drowned and died

കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഹൃദിന്‍.


12.30തോടെയായിരുന്നു അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്. ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍ മരണപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ കോഴിക്കേട്ടെത്തിയതായിരുന്നു.

Share this story