മട്ടന്നൂരില്‍ വന്‍സിംകാര്‍ഡ് തട്ടിപ്പു നടത്തിയ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

Two members of the gang who committed massive SIM card fraud were arrested in Mattannur

 കണ്ണൂര്‍:  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായെന്നു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു സിംകാര്‍ഡ് കൈക്കലാക്കി തട്ടിപ്പു സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റില്‍.  കൂത്തുപറമ്പ് എ.സി.പിയുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവപുരം തിരുവങ്ങാടന്‍ ഹൗസില്‍ ടി.പി മുഹമ്മദ് സ്വാലിഹ്(22) കദര്‍ജാസ് ഹൗസില്‍ മുഹമ്മദ്മിഹാല്‍ (22) എന്നിവരെയാണ് പിടികൂടിയത് മട്ടന്നൂര്‍ സി. ഐ സജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ഫോണ്‍വാങ്ങി നല്‍കുന്നുണ്ടെന്നും അതിനു ഉപയോഗിക്കാനാണ് ആളുകളില്‍ നിന്നും സിംകാര്‍ഡ് വാങ്ങിയിരുന്നു.

ഒരു സിംകാര്‍ഡിന് അഞ്ഞൂറ് രൂപയും പ്രതിഫലം നല്‍കിയിരുന്നു. ഇങ്ങനെ മട്ടന്നൂര്‍  മേഖലയില്‍ നിന്നും ആയിരക്കണക്കിന്‌സിംകാര്‍ഡ് സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. കൈക്കലാക്കുന്ന സിം കാര്‍ഡുകള്‍ ഗള്‍ഫിലേക്ക് കടത്തി അവിടെ നിന്ന് ഫിലിപൈന്‍സ്, ചൈന എന്നിവടങ്ങളില്‍ നിന്നുളള മറ്റൊരു സംഘത്തിന് വില്‍ക്കുകയാണ്പതിവ്. ഒരു  സിംകാര്‍ഡിന് ഇവര്‍ക്ക് 2500രൂപ പ്രതിഫലം നല്‍കിയിരുന്നതായും പൊലിസ് പറയുന്നുണ്ട്.

ഇത്തരം വിറ്റഴിക്കുന്ന സിംകാര്‍ഡുകള്‍ ഓണ്‍ ലൈന്‍ തട്ടിപ്പിനായാണ് വിദേശസംഘം ഉപയോഗിക്കുന്നത്.  അറസ്റ്റിലായവരുടെ അക്കൗണ്ടില്‍ നിന്നും25ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.ഇതുസിംകാര്‍ഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് പൊലിസ് കരുതുന്നത്. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി. നേരത്തെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പിടികൂടിയിരുന്നു. മട്ടന്നൂര്‍ എസ്. ഐ ആര്‍. എന്‍ പ്രശാന്തും പ്രതികളെപിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags