തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കുമിടിച്ച് രണ്ട് മരണം

google news
accident

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും ഇടിച്ചു രണ്ട് പേര്‍ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. തെങ്കാശിക്ക് പോയ കെ എസ് ആര്‍ ടി സി ബസാണ് ഇടിച്ചത്. രാത്രി 9.40നാണ് അപകടം നടന്നത്. 

മൃതദേഹം പാലോട് സിഎച്ച്‌സി എസി ആശുപത്രിയിലാണുള്ളത്.

Tags