മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

Two injured in Munnar wild elephant attack
Two injured in Munnar wild elephant attack

മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. പ്ലാന്റിലെ തൊഴിലാളികളാണ് അഴകമ്മയും ശേഖറും. തൊഴിലാളികള്‍ പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

മൂന്നാര്‍ (ഇടുക്കി): മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. പ്ലാന്റിലെ തൊഴിലാളികളാണ് അഴകമ്മയും ശേഖറും. തൊഴിലാളികള്‍ പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും സമീപത്തെ തേയില തോട്ടത്തില്‍നിന്നാണ് തൊഴിലാളികള്‍ക്ക് മുമ്പിലേക്കെത്തിയത്. ഒറ്റക്കൊമ്പനാണ് ഇരുവരെയും ആക്രമിച്ചത്. അഴകമ്മയെ തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയുമായിരുന്നു. ശേഖറിനും ശരീരമാസകലം പരിക്കുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്.

Tags