കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ടുപെൺകുട്ടികളെ കാണാതായി
childrens home

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്പൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും കുട്ടികള്‍ ചാടിപ്പോയ സംഭവമുണ്ടായിരിക്കുന്നത്.

Share this story