പുതിയ വീട് വാങ്ങി ഗോഡൗണാക്കി പുകയില ഉത്‌പന്ന കച്ചവടം ; രണ്ടുപേർ പിടിയിൽ
illegal tobaco

കയ്പമംഗലം: കാളമുറിയിൽ പുതിയ വീട് വാങ്ങി പുകയില ഉത്‌പന്ന ഗോഡൗണാക്കി കച്ചവടം നടത്തിവന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് ജലീൽ (43), സഹായി തമിഴ്നാട് സ്വദേശി മണി (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരനും സംഘവും ചേർന്ന് പിടികൂടിയത്. വിവിധ മുറികളിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം ചാക്ക് ഉത്‌പന്നമാണ് പിടിച്ചത്. ഇതിന് 25 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പോലീസ് പറഞ്ഞു.

മതിലകം, വലപ്പാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിൽ ജലീലിന്റെ പേരിൽ സമാനകേസുകൾ നിലവിലുണ്ട്. ഈയടുത്താണ് ഇയാൾ കാളമുറിയിൽ വീട് വാങ്ങിയത്. കയ്പമംഗലം ഇൻസ്പെക്ടർ സുബീഷ് മോൻ, എസ്.ഐ. കൃഷ്ണാ പ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ. പി.സി. സുനിൽ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. റഫീക്, സി.ആർ. പ്രദീപ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി തുടങ്ങിയവരാണ്‌ പുകയില ഉത്‌പന്നങ്ങൾ കണ്ടെത്തിയത്.

Share this story