തിരുവനന്തപുരത്ത് മരണാനന്തര ചടങ്ങിനിടെ സംഘര്‍ഷമുണ്ടാക്കിയ പ്രതി പിടിയില്‍
crime

തിരുവനന്തപുരം : മരണാനന്തര ചടങ്ങിനിടെ സംഘര്‍ഷമുണ്ടാക്കിയ പ്രതി പിടിയില്‍. കുറ്റിച്ചൽ വള്ളിമംഗലത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ മുഹമ്മദ് ഇബ്രാഹിമിന്‍റെ മരണാനന്തര ചടങ്ങ് നടക്കവെയാണ് സംഭവം.

ഖബറടക്കത്തിനുമുമ്പ് വീട്ടിലേക്കുള്ള വഴി വീതികൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് മരണെപ്പട്ടയാളുടെ മകൻ താഹിറിനെ ഹൈട്രോളിക് പൈപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് നുജൂമിനെ (45) റൂറല്‍ ജില്ല പൊലീസ്‌ മേധാവി ശില്‍പ ദേവയ്യയുടെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നെയ്യാർഡാം പൊലീസ് സബ് ഇൻസ്പെക്ടർ റെജി ലൂക്കോസും സംഘവും അറസ്റ്റ് ചെയ്തു. 

Share this story