സംസ്ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; തിരുവനന്തപുരത്തും വയനാടും യെല്ലോ അലർട്ട്
 heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും വയനാടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് പുതിയതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

 കനത്ത മഴയിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് നാദാപുരം എടച്ചേരിയിൽ രണ്ടു വീടുകൾ തകർന്നു. കച്ചേരി കൂമുള്ളി ജാനുവിന്റെ ഇരുനില വീടും ബീനയുടെ വീടുമാണ് തകർന്നത്.

പത്തനംതിട്ടയിൽ രാത്രി ശക്തമായ മഴ തുടരുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ രേഖപ്പെടുത്തിയത് 70 സെന്റീമീറ്ററിലധികം മഴയാണ്. മലയോര മേഖലകളിലും നദീ തീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

അച്ചൻകോവിലാറ്റിൽ കോന്നി, കല്ലേലി ഭാഗങ്ങളിൽ ജലനിരപ്പ് വാർണിഗ് ലെവലിലേക്ക് അടുത്തു. മഴ തുടർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100 സെന്റീമീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Share this story