തിരുവനന്തപുരത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവെച്ചു
eco

തിരുവനന്തപുരം: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. തിരുവനന്തപുരത്ത് ശക്‌തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനം.

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിർത്തിവെച്ചത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.

ഇതിന് പുറമെ, ജില്ലാ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചു നാളെ മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും അറിയിച്ചിട്ടുണ്ട്.

Share this story