പ്രതിഷേധ മാര്‍ച്ചിനിടെ പൂന്തുറ എസ്‌ഐയെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ​​​​​​​
police

പ്രതിഷേധ മാര്‍ച്ചിനിടെ പൂന്തുറ എസ്‌ഐയെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. എസ്‌ഐ വിമല്‍ കുമാറിന് നേരെയായിരുന്നു ആക്രമണം. വിമല്‍ കുമാറിനെ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എസ്‌ഐയ്ക്ക് മര്‍ദനമേറ്റത്. 

പരുക്കുകളോടെ എസ്‌ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പാലക്കാട് ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് പ്രകടനത്തിനിടെയും പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായി. എസ്‌ഐ വി എല്‍ ഷിജുവിനാണ് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പരുക്കേറ്റത്.

Share this story