തിരുവന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ
arrest

നെടുമങ്ങാട് : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കൃഷ്ണവിലാസത്തിൽ രാഹുലിനെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പാർപ്പിച്ചതിന് രാഹുലിന്‍റെ ബന്ധുവായ വൈക്കം ചെമ്മനത്തുകര പാട്ടത്തിൽ ബിജുവിനെയും (50) പൊലീസ് പിടികൂടി.

നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സി.ഐ എസ്. സതീഷ്‌കുമാർ, എസ്.ഐമാരായ സൂര്യ, ഭുവനചന്ദ്രൻ, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒ റിയാസ്, സി.പി.ഒമാരായ ശരത്ത്, ഉണ്ണിക്കൃഷ്ണൻ, അഖിൽ, അനീഷ്, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this story