സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു

manjal

കൊച്ചി: സംസ്ഥാനത്ത് മഞ്ഞള്‍ വില കുതിക്കുന്നു. ചില്ലറവിപണിയില്‍ കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതാന് വില വർദ്ധനവിന് കാരണം . ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്.

വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയില്‍ ചില വ്യാപാരികളും കര്‍ഷകരും മഞ്ഞള്‍ പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞള്‍ വിളവെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞള്‍ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ചില്ലറവിപണിയില്‍ മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില.

വിളവ് മോശമായാല്‍ മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. വിദേശ വിപണികളില്‍ കുര്‍കുമിന്‍ കൂടിയ മഞ്ഞളിനാണ് ആവശ്യക്കാര്‍. പാചകത്തിന് പുറമേ, മരുന്നിനും സൗന്ദര്യവര്‍ധക വസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞള്‍ ഉപയോഗിക്കുന്നത്.

രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞള്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.ഉത്പാദനത്തില്‍ കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,300 ടണ്ണാണ് കേരളത്തിന്റെ സംഭാവന. 

Tags