ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം: നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടി

trolling

കൊല്ലം: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. 52 ദിവസത്തെ ട്രോളിങ് ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി.

തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം.

Tags