തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾക്ക് പൊലീസിന്‍റെ മാർഗ നിർദ്ദേശം ഇങ്ങനെ

dj
മാത്രമല്ല പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾ നടത്തുന്നത്  പൊലീസ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.

മാത്രമല്ല പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്.

 സിസിടിവി ക്യാമറകൾ പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്കർഷിച്ച സമയത്ത് മാത്രമാക്കണമെന്നും  പൊലീസ് നിർദ്ദേശിച്ചു. 

Share this story