തൃ​പ്പൂ​ണി​ത്തു​റയിൽ ര​ണ്ട് വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം

google news
police8

തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ൽ വീ​ണ്ടും ക​വ​ർ​ച്ച. ന​ഗ​ര​മ​ധ്യ​ത്തി​ൽ ര​ണ്ട് വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി. തൃ​പ്പൂ​ണി​ത്തു​റ മെ​യി​ൻ റോ​ഡ് ശ​ക്തി ന​ഗ​റി​ൽ ത​ട്ടി​ൽ ജോ​ർ​ജി​ന്റെ വീ​ട്ടി​ലും ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി രാ​ജ​ഗോ​പാ​ലി​ന്റെ വീ​ട്ടി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ഞ്ച്​ പ​വ​ൻ ക​വ​ർ​ച്ച ചെ​യ്തു. ജോ​ർ​ജി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടു​ക​ളു​ടെ മു​ൻ​വാ​തി​ൽ തി​ക്കി​ത്തു​റ​ന്നാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്.

ജോ​ർ​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലു​ള്ള ത​ന്റെ വീ​ട്ടി​ലേ​ക്ക്​ പോ​യ​തി​നാ​ൽ ഭാ​ര്യ പു​തി​യ​കാ​വി​ലു​ള്ള സ്വ​ന്തം ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

അ​ക​ത്തെ സെ​റ്റി​യി​ൽ വാ​തി​ൽ ത​ക​ർ​ക്കാ​നു​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന പി​ക്ക് ആ​ക്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ല​മാ​ര​ക​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

തു​റ​ന്നു കി​ട​ന്ന വീ​ടി​ന്റെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ വാ​തി​ലും തു​റ​ന്നി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്ന വീ​ട്ടു​ട​മ രാ​ജ​ഗോ​പാ​ൽ വൈ​കീ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ല്ല. ഹി​ൽ​പാ​ല​സ് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലെ ഇ​സാ​ഫ്​ ബാ​ങ്കി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.

Tags