തൃപ്പൂണിത്തുറ സ്ഫോടനം : അഞ്ചു പേർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ

google news
thripunithara
കൊച്ചി: തൃപ്പൂണിത്തുറ പടക്ക നിർമാണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ അഞ്ചു പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ ബോർഡ് മെഡിക്കൽ ബുള്ളറ്റിൻ. ഇവരെ പൊള്ളൽ ഐ.സി.യു വിലാണ് പ്രവേശിപ്പിരിക്കുന്നത്.

ഗുരുതരമായി പരുക്കേറ്റ ദിവാകരൻ (55), വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി, നില ഗുരുതരമായി തുടരുന്നു. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവർ പൊള്ളൽ ഐ. സി. യു വിൽ ചികിത്സയിലാണ്.

ഇവർക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

Tags