തമിഴ്നാട് വാൽപ്പാറയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

google news
ravi

തൃശ്ശൂർ: ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. തമിഴ്നാട് വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.