ആദിവാസി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

stabbed
stabbed

ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശി ജലജയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ. ഇയാളുടെ ആദ്യ ഭാര്യയിലെ മകളുമായി ജലജ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണോ സംഭവത്തിന് പിന്നിലെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. 
 

Tags