നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണമെന്ന് വിചാരണകോടതി

DILEEP CASE
DILEEP CASE

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ  വിചാരണ ഈ മാസം  11ആം തിയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേനൽ  അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നൽകി. അന്തിമവാദം പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും.എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവിൽ ഒന്നരമാസമായി വിചാരണ കോടതിയിൽ നടക്കുന്നത്.

ഇനിയും കാലതാമസം അനുവദിക്കാനാകില്ലെന്നും അവധിക്കാല സിറ്റിംഗിൽ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് കോടതി അവധിക്കാലത്തേക്ക് കടക്കുന്നതിന് മുൻപെ ആയി വിചാരണ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയത്. 2018ന് മാർച്ച് 8നാണ് കേസിൽ വിചാരണ തുടങ്ങിയത്.പ്രതികളും വാദികളും നിരവധി തവണ പല ആവശ്യങ്ങൾ ഉന്നയിച്ച് മേൽക്കോടതികളെ സമീപിച്ചതോടെ വിചാരണയിൽ വലിയ കാലതാമസമാണ് നേരിട്ടത്.

Tags

News Hub