സംസ്ഥാനത്തെ ട്രഷറികളില്‍ ഒക്ടോബര്‍ ഒന്നിന് പണമിടപാട് ആരംഭിക്കാന്‍ വൈകും
Sep 27, 2024, 19:27 IST
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ പണമിടപാട് ആരംഭിക്കാന്‍ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 30ന് പാദവര്‍ഷം അവസാനിക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലെയും ക്യാഷ് ബാലന്‍സ് പൂര്‍ണമായും ഏജന്‍സി ബാങ്കില്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.
ഇതിന് ശേഷം പിറ്റേദിവസമായ ഒക്ടോബര്‍ ഒന്നിന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകള്‍ ആരംഭിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍, സേവിംഗ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകള്‍ രാവിലെ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ .
ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആണ് ഇക്കാര്യം പറയുന്നത്. എല്ലാ ഇടപാടുകാരും ഇക്കാര്യത്തില്‍ ട്രഷറി വകുപ്പുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.