ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

google news
travancore

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് പുതിയ സർക്കുലർ ഇറക്കിയത്.

ആചാരങ്ങൾക്കും ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്രങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

ഇത്തരം പ്രവർത്തനങ്ങൾ തടയുകയും മേലുദ്യോഗസ്ഥരെ വിശദാംശങ്ങൾ അറിയിക്കുകയും വേണം. ശാഖാപ്രവർത്തനം തടയാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

Tags