ട്രെയിനിൽ നിന്നും കാൽ വഴുതി വീണ ബി.ടെക് വിദ്യാർത്ഥി മറ്റൊരു ട്രെയിൻ കയറി ദാരുണാന്ത്യം

A B.Tech student who slipped from a train boarded another train and met a tragic end
A B.Tech student who slipped from a train boarded another train and met a tragic end

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം നടന്നത്.ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബിയാണ് (21) മരിച്ചത്.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.മംഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ 23-ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്.അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.പിതാവ് ജോബി മാത്യു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്.

മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍).സഹോദരന്‍: ജോയല്‍ ബേബി (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍). സംസ്‌കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.

Tags