തൃശ്ശൂരിൽ ട്രെയിനിനു നേരെ കല്ലേറ് : യാത്രക്കാരിക്ക് പരുക്ക്

train

തൃശൂര്‍: ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. യാത്രക്കാരിക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം തൃശൂരിലെത്തിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്ക് നേരെ നെല്ലായി ഭാഗത്താണ് സംഭവം. തൃശൂര്‍ മാറ്റാംപുറം സ്വദേശിനി സുസ്മിതക്ക് ആണ് പരുക്കേറ്റത്. തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് വരുകയായിരുന്നു സുസ്മിതയടക്കമുള്ള യാത്രക്കാര്‍. 

പരുക്കേറ്റ സുസ്മിതയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരണമാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിനു പുറകിലെന്ന് സംശയിക്കുന്നു. ഈ ഭാഗത്ത് മുമ്പും ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. പോലീസ് നിരീക്ഷണം ശക്തമാക്കും. 

Share this story