ഗതാഗതകുരുക്ക് ; ആംബുലന്‍സുകള്‍ മുന്നോട്ടെടുക്കാന്‍ കഴിയാതായതോടെ രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം

kaniv ambulance
kaniv ambulance

കഴിഞ്ഞ ദിവസം രാത്രിയാണ് സമയത്തിന് ആശുപത്രിയിലെത്താന്‍ സാധിക്കാതെ രോഗികള്‍ ഹൃദയാഘാതം മൂലം മരിച്ചത്.

ദേശീയപാത നിര്‍മാണം മൂലമുള്ള ബ്ലോക്കില്‍പെട്ട് ആംബുലന്‍സുകള്‍ മുന്നോട്ടെടുക്കാന്‍ കഴിയാതായതോടെ രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് സമയത്തിന് ആശുപത്രിയിലെത്താന്‍ സാധിക്കാതെ രോഗികള്‍ ഹൃദയാഘാതം മൂലം മരിച്ചത്.

മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കില്‍ കുടുങ്ങിയാണ് രണ്ട് രോഗികള്‍ മരിച്ചത്. ഇവിടം ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവര്‍ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബ്ലോക്കില്‍പെടുകയായിരുന്നു.

Tags