എല്‍ഡിഎഫ് കൺവീനർ ചുമതല ടി പി രാമകൃഷ്ണന്

TP Ramakrishnan is in charge of convenor of LDF
TP Ramakrishnan is in charge of convenor of LDF
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ബിജെപി ചേരുന്നതിന് ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം : ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകി. ബിജെപി ബന്ധ വിവാദത്തിലാണ് ഇ പിക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതിൽ ഇ.പിയും പങ്കെടുത്തിരുന്നു. സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി ജയരാജൻ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി.

ep jayarajan removed as ldf convener

also read : ഇ.പി.ജയരാജനെ എൽ ഡി എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ബിജെപി ചേരുന്നതിന് ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

also read : വിവാദങ്ങൾ പെരുമഴയായി പെയ്തപ്പോൾ ഇ.പി. ജയരാജൻ പുറത്തേക്ക്; പ്രതികരിക്കാതെ പിൻമടക്കം

ഇതിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. എന്നാൽ പ്രകാശ് ജാവദേക്കറുമായുള്ളത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമാണ് ഇ പി നൽകിയ വിശദീകരണം.

Tags