ഓടുന്ന ജീപ്പുകളില്‍ അഭ്യാസം നടത്തി വിനോദസഞ്ചാരികള്‍

tourists

 മൂന്നാര്‍: ഓടുന്ന ജീപ്പുകളില്‍  വിനോദസഞ്ചാരികളുടെ അഭ്യാസം . വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൂന്നാര്‍-മാട്ടുപ്പട്ടി റോഡിലാണ് സംഭവം. രണ്ട് ടാക്‌സി ജീപ്പുകളിലാണ് വിനോദസഞ്ചാരികള്‍ അപകടകരമായ സാഹസികയാത്ര നടത്തിയത്. ജീപ്പിനുപിന്നിലും വശങ്ങളിലും തൂങ്ങിക്കിടന്ന് ശരീരവും കൈകാലുകളും പുറത്തിട്ട് അമിത വേഗത്തിലായിരുന്നു യാത്ര.

ഡ്രൈവര്‍മാരുടെ ഒത്താശയോടെയായിരുന്നു അഭ്യാസം. മഴയുള്ള സമയത്തായിരുന്നു ഇത്. നിയമലംഘനം നടത്തിയതിന് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. മറ്റൊരുസംഭവത്തില്‍, മാട്ടുപ്പട്ടിയില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയതിന് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.
 

Tags