കണ്ണൂരിലേക്ക് ധാരാളം സഞ്ചാരികളെ എത്തിക്കാൻ ജില്ലയിലെ ടൂർ ഓപ്പറേറ്റർമാരുടെ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖരൻ
yh

തളിപ്പറമ്പ: കണ്ണൂരിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ധാരാളം സഞ്ചാരികളെ എത്തിക്കാൻ ജില്ലയിലെ ടൂർ ഓപ്പറേറ്റർമാരുടെ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖരൻ ഐ.എ.എസ്. ജില്ലയിലെ ട്രാവൽ ഏജൻസികളെ ടൂർ ഓപ്പറേറ്റർമാരാക്കുന്നതിനുള്ള പരിശീലന പരിപാടി തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ ടൂറിസം കൗൺസിൽ കിറ്റ്സുമായി സഹകരിച്ച് തളിപ്പറമ്പ് ഹോട്ടൽ ഹൊറൈസൺ ഇന്റർനാഷണലിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ട്രാവൽ ഏജൻസികൾ ഇവിടെയുള്ള സഞ്ചാരികളെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും വിനോദ സഞ്ചാരികളായി എത്തിക്കാറുണ്ട്. എന്നാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല. 

ജില്ലയിലെ 50 ട്രാവൽ ഏജൻസികളെ പരിശീലനം നൽകി ടൂർ ഓപ്പറേറ്റർമാരാക്കി മാറ്റി സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ നിരവധി ടൂറിസം കേന്ദ്രങ്ങൾ ഉപയോഗിച്ചുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നമുക്കാകണമെന്നും കണ്ണൂർ എയർപോർട്ട് വന്നതോടെ അതിനുള്ള സാധ്യതകൾ കൂടിയിട്ടുണ്ടെന്നും ടൂർ ഓപ്പറേറ്റർമാർ ഒരുമിച്ച് സഹകരിച്ചാൽ പദ്ധതി വൻ വിജയമാക്കാനാകുമെന്നും ട്രാൻസ് കണ്ണൂർ 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കളക്ടർ എസ്. ചന്ദ്രശേഖരൻ പറഞ്ഞു.

മലബാർ ടൂറിസം കൗൺസിൽ  പ്രസിഡൻ്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. എം.ടി.സി ഉപദേശക ബോർഡ് ചെയർമാൻ ജിഹാദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടൂറിസം സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ,  ട്രാൻസ് പ്രോഗ്രാം കൺവീനർ ഷെയ്ൻ മുണ്ടക്കൽ, മുഹമ്മദ് ഇർഷാദ് കൊമ്മച്ചി തുടങ്ങിയവർ സംസാരിച്ചു.  

ട്രാൻസ് പ്രോഗ്രാം കൺവീനർ ഷൈൽ മുണ്ടക്കൽ സ്വാഗതം പറഞ്ഞു. എംടിസി അഡ്വൈസറി ബോർഡ് ചെയർമാൻ ജിഹാദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഹാരിസ്, ഹോട്ടൽ ഹൊറൈസൺ ഇന്റർനാഷണൽ ജനറൽ മാനേജർ ശ്രീജിത്ത് വി വി  പങ്കെടുത്തു.

ശ്രീമതി ബീന, ചീഫ് കോർഡിനേറ്റർ, കിറ്റ്‌സ്; കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്. ജിജീഷ് കുമാർ ജെ കെ, സെക്രട്ടറി, ഡിടിപിസി കണ്ണൂർ. ഹൊറൈസൺ ഗ്രൂപ്പ് എംഡി രാജൻ മൊട്ടേമ്മലിനുള്ള അവാർഡ് ജില്ലാ കളക്ടർ രാഹുൽ മൊട്ടേമ്മലിന്  സമ്മാനിച്ചു.  പ്രോഗ്രാം കോർഡിനേറ്റർ ട്രാൻസ് മുഹമ്മദ് ഇർഷാദ് കൊമ്മാച്ചി നന്ദി പറഞ്ഞു. 

ppp

തുടർന്ന് മഞ്ചേശ്വരം ഗോവിന്ദ് പൈ മെമ്മോറിയൽ ഗവ. കോളേജിലെ ടൂറിസം അസി.പ്രൊഫസർ ശ്രീമതി സിന്ധു ജോസഫ് പരിശീലന സെഷനും നടത്തി. സെഷനുകളിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് മലബാറിലെ വിവിധ ട്രാവൽ ഏജൻസികളിൽ നിന്നുള്ളവരും പരിശീലനത്തിന് ശേഷം കിറ്റ്‌സിന്റെ സർട്ടിഫിക്കറ്റുകളും നൽകി. പരിപാടിയിൽ കേരളത്തിൽ നിന്നുള്ള ഓപ്പറേറ്റർമാർ പങ്കെടുത്ത B2B സെക്ഷനുകളും ഉണ്ടായിരുന്നു.

Share this story