ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകള്‍ക്ക് കരാട്ടെ ക്ലാസ്സിന് പോകാന്‍ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാര്‍

google news
kerala
 പി.കെ ശബരീഷിന്റെ മകളെയാണ് സര്‍ക്കാര്‍ വാഹനത്തിലെത്തിക്കുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്.

തിരുവനന്തപുരം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളെ കരാട്ടെ ക്ലാസ്സിന് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും സര്‍ക്കാര്‍ ബോര്‍ഡ് വെച്ച ഇന്നവോ ക്രിസ്റ്റ.

 പി.കെ ശബരീഷിന്റെ മകളെയാണ് സര്‍ക്കാര്‍ വാഹനത്തിലെത്തിക്കുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്.

മരുതംകുഴി മീന്‍ മാര്‍ക്കറ്റ്, നന്ദാവനം എആര്‍ ക്യാമ്ബിലെ പോലീസ് ക്യാന്റീനിലും ആയുര്‍വേദ കോളേജിലും തുടങ്ങി വിവിധയിടങ്ങളില്‍ പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത സമയങ്ങളില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാഹനം എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി നിരവധി പേര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കെഎല്‍ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് നഗരത്തിലൂടെ യഥേഷ്ടം ഓടുന്നത്.

 മന്ത്രി റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ ഔദ്യോഗിക യാത്രയ്‌ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കൊടുത്ത വാഹനം കവടിയാറും പിഎംജിയും കഴിഞ്ഞ് മുന്നോട്ട് പോയി ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്‌സിനടുത്താണ്. വാഹനത്തിന്റെ പിറകില്‍ നിന്ന് ശബരീഷിന്റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റില്‍ നിന്ന് കരാട്ടെ യൂണിഫോം ധരിച്ച്‌ ശബരീഷിന്റെ മകളുമിറങ്ങി.

സര്‍ക്കാര്‍ അനുവദിക്കുന്ന വ്യക്തിക്ക് സ്വകാര്യ ആവശ്യത്തിന് പണമടച്ച്‌ ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കോഴിക്കോട് ഉള്ളപ്പോഴാണ് ഭാര്യപിതാവ് സര്‍ക്കാര്‍ വാഹനം കുടുംബ വാഹനം പോലെ ഉപയോഗിക്കുന്നത്.

Tags