തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരം, വിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

 Rajeev Chandrasekhar

തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തുടരുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിര്‍ണായക വിജയമാണ് തൃശൂരില്‍ ഉണ്ടായത് സുരേഷ് ഗോപി ജയിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. 

Tags