ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തി ദിനം
school
2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്.

2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും.

സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനങ്ങൾ ഇല്ല. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

Share this story