സിനിമ, സീരിയല്‍ വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് അവധി; ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്

google news
fefka

സിനിമ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് കൊച്ചിയില്‍ ഒത്തുകൂടും. ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചു.

സംഗമത്തില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കാണ് പരിപാടി. മോഹന്‍ലാല്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, സിദ്ദിഖ്, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും.

Tags