തലശേരിയിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

google news
fghngg

തലശേരി: നിരോധിത പുകയില ഉൽപന്നങ്ങൾ നഗരസഭ ഹെൽത്ത് വിഭാഗം പിടികൂടി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ റോഡരികിലെ കലുങ്കിനടിയിൽ പ്ലാസ്റ്റിക്ക് സഞ്ചികളിൽ സൂക്ഷിച്ച തമ്പാക്ക്, ഹൻസ്, പാൻമസാലകൾ തുടങ്ങി 750 ഓളം പായ്ക്കറ്റുകളാണ് ഡി ഡി വിഷൻ ഹെൽത്ത് . എച്ച്.ഐ കെ. അജിതകുമാരി, ജെ.എച്ച്.ഐ അനിൽകുമാർ കണ്ടെടുത്തത്. ആവശ്യക്കാർക്ക് മൊബൈൽ ഫോണിലൂടെയാണ് വിവരങ്ങളും സാധനങ്ങളും കൈമാറുന്നത്.

കഴിഞ്ഞദിവസം ഇതരസംസ്ഥാനക്കാരായ രണ്ടുപേരെയാണ് പിടികൂടിയത്. മാർക്കറ്റ് പരിസരം, കംഫർട്ട് സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വൻതോതിലുള്ള പുകയില വിൽപന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ നശിപ്പിച്ചു. പിടികൂടിയാൽ കടയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് അറിയിച്ചു.

Tags