തിരുവല്ല നിരണം ഫാമിലെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്നു തുടങ്ങി

google news
Tiruvalla Niranam Farm has started killing ducks that have been confirmed to have bird flu

പത്തനംതിട്ട : തിരുവല്ല നിരണം ഫാമിലെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്നു തുടങ്ങി. ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേമ്പറിൽ ആണ് ഇവയെ കത്തിക്കുന്നത്. അതേസമയം, ഫാമിന് പുറത്തെ വളർത്തു പക്ഷികളെ കൊല്ലുന്ന ജോലികൾ വ്യാഴാഴ്ച തുടങ്ങും.

ഫാമിലുള്ള1500 കുഞ്ഞുങ്ങൾ അടക്കം 4000 ത്തോളം താറാവുകളെയാണ് കൊല്ലുക. മൃഗസംരക്ഷണ വകുപ്പ് ഇതിനായി  ദ്രുത കർമ്മ സേനയുടെ 5 സംഘങൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ ഘട്ടം ഘട്ടമായി പ്രവൃർത്തികൾ പൂർത്തിയാക്കും. അതീവ ജാഗ്രതയോടെയാണ് നടപടികൾ.

bird flu

 ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് വൈറസ് ബാധ്യത മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ കർഷകർ വളർത്തുന്ന പക്ഷികളെ മുൻകരുതൽ എന്ന നിലയിൽ കൊന്നൊടുക്കും. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ, മേഖലയിലെ വളർത്തു പക്ഷികളുടെ എണ്ണം എടുത്തുവരികയാണ്. പക്ഷികളെ കൊല്ലുന്ന ജോലികൾ പൂർത്തിയാകാൻ ഒരാഴ്ച വേണ്ടിവരും. 

bird flue

ഈ മേഖലയിൽ നിന്നും വളർത്തു പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും അകത്തേക്ക് കൊണ്ടുവരുന്നതിനും നിരോധനം ഉണ്ട്. , അതേസമയം  h 5, N1 വൈറസ്, മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു.
 

Tags