പാലക്കാട് ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു

google news
death

പാലക്കാട്: വീടിൻ്റെ തറയിൽ ഉറങ്ങിക്കിടന്നയാൾ ടിപ്പർ ലോറി കയറി മരിച്ചു. അപകടം മണ്ണ് തട്ടാൻ ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെ.അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

അയിലൂർ പുതുച്ചി സ്വദേശി ജയപ്രകാശൻ്റെ വീട് നിർമാണത്തിന്റെ ഭാഗമായി മണ്ണിടിക്കുന്നതിന് സഹായിയായെത്തിയതായിരുന്നു രമേഷ്. ഇതിനിടെയായിരുന്നു അപകടം. ഒരു തവണ മണ്ണടിച്ച് ടിപ്പർ മടങ്ങിപ്പോയതോടെ രമേഷ് തറയിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ, രണ്ടാമതും മണ്ണുമായി വന്ന ടിപ്പർ ലോറി മണ്ണ് കൊട്ടുന്നതിനായി പുറകോട്ട് എടുക്കുന്നതിനിടെ ഉറങ്ങിക്കിടന്ന രമേഷിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവത്തിൽ ടിപ്പർ ഡ്രൈർ വിശ്വംഭരനെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags